2008, ജൂലൈ 25, വെള്ളിയാഴ്‌ച

പൂക്കൊട്ടൂര്‍ യുദ്ധസ്മരണിക പുറത്തിറക്കുന്നു

പൂക്കൊട്ടൂര്‍ യുദ്ധസ്മരണിക പുറത്തിറക്കുന്നു.1921 ല്‍ പൂക്കോട്ടൂരില്‍ നടന്ന ബ്രിട്ടീഷ്‌ വിരുദ്ധ യുദ്ധത്തിന്റെ സ്മരണിക തയ്യാറാക്കുന്നു. പൂക്കോട്ടൂര്‍ , മേല്‍മുറി, തിരൂരങ്ങാടി, മഞ്ചേരി , പാണ്ടിക്കാട്‌ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പേര്‍ പങ്കെടുത്ത യുദ്ധത്തിന്റെ വിവരങ്ങള്‍ സമഗ്രമായി ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും സ്മരണിക. പൂക്കൊട്ടുര്‍ യുദ്ധത്തെ പരാമര്‍ശിക്കുന്ന അന്യഭാഷാ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ ജീവിച്ചിരിക്കുന്ന ചരിത്രകാരന്‍മാരുടെ പൂക്കോട്ടൂര്‍ യുദ്ധം സംബന്ധിച്ച വീക്ഷണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും സ്മരണിക. നിലമ്പൂര്‍ കോവിലകം , തിരൂരങ്ങാടി പള്ളി , മഞ്ചേരി - പാണ്ടിക്കാട്‌ പോലീസ്‌ സ്റ്റേഷനുകള്‍, പൊടിയാട്‌ പള്ളി എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ പൂക്കോട്ടൂര്‍ യുദ്ധം. മലബാര്‍ കലാപത്തെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങളിലൊക്കെയും പൂക്കോട്ടൂര്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്‌. സ്വാതന്ത്ര്യ സമരത്തില്‍ ഏറനാടന്‍ മാപ്പിളമാരുടെ പങ്ക്‌ എന്താണെന്ന്‌ വ്യക്തമാക്കുന്നത്‌ കൂടിയാവും സ്മരണിക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്‌ , പി വി അബ്ദുല്‍ വഹാബ്‌ എം.പി ,കെ. മുഹമ്മദുണ്ണി ഹാജി എം എല്‍ എ. , അബ്ദുസമദ്‌ സമദാനി എന്നിവരടങ്ങുന്നതാണ്‌ സോവനീര്‍ ഉപദേശക സമിതി. ഉസ്മാന്‍ പൂക്കോട്ടൂരാണ്‌ കണ്‍വീനര്‍. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ വാര്‍ഷിക ദിനമായ ആഗസ്ത്‌ 26 നു സ്മരണിക പ്രകാശനം ചെയ്യും. പൂക്കോട്ടൂര്‍ യുദ്ധത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ , രേഖകള്‍ , ഫോട്ടോകള്‍ എന്നിവ താഴെ വിലാസത്തില്‍ അയക്കുക.

കണ്‍വീനര്‍ ,
പൂക്കോട്ടൂര്‍ യുദ്ധ സ്മരണിക സമിതി ,
കെ ഐ ബില്‍ഡിംഗ്‌,
പൂക്കോട്ടൂര്‍ 676517
ഫോണ്‍: 9961720704 , 9946735181

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ